11 November, 2020 08:33:26 AM
ബിഹാർ തെരഞ്ഞെടുപ്പ് ഫലം: വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് മഹാസഖ്യം കോടതിയിലേക്ക്
പാറ്റ്ന: ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മഹാസഖ്യം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചാണ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. പാറ്റ്ന ഹൈക്കോടതിയേയോ സുപ്രീം കോടതിയേയോ സമീപിക്കുമെന്നാണ് ആർജെഡി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
നിയമ വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
നേരത്തെ, തങ്ങളുടെ സ്ഥാനാർഥികൾ വിജയിച്ച മണ്ഡലങ്ങളിൽ റിട്ടേണിംഗ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ആരോപിച്ച് ആർജെഡി അംഗങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.