29 October, 2020 08:22:26 PM


തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമെന്ന് പ്രധാനമന്ത്രി മോദി




ദില്ലി: ഫ്രഞ്ച്​ നഗരമായ നീസിലെ പള്ളിയില്‍ കത്തിയുമായെത്തിയ ആള്‍ നടത്തി ആക്രമണത്തില്‍ മൂന്ന്​ പേര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യന്‍ ഫ്രാന്‍സിനൊപ്പമുണ്ടാവുമെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ്​ മോദിയുടെ പ്രതികരണം. നീസിലുള്‍പ്പടെ ഫ്രാന്‍സില്‍ ഈയടുത്തുണ്ടായ ഭീകരാക്രമണങ്ങളെ അപലപിക്കുന്നു.


ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും ഫ്രാന്‍സിലെ ജനതയുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു. തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമുണ്ടാവുമെന്നും മോദി ട്വീറ്റ്​ ചെയ്​തു. ​നീസി​ലെ നോത്രേ ദാം പള്ളിയിലാണ്​ കത്തിയുമായെത്തിയാള്‍ ആക്രമണം നടത്തിയത്​. ആക്രമണത്തില്‍ മൂന്ന്​ പേര്‍​ കൊല്ലപ്പെട്ടു. ​പൊലീസി​െന്‍റ വെടിയേറ്റ അക്രമി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K