22 October, 2020 07:05:59 AM
കാട്ടാനയെ ഇടിച്ചിട്ട ട്രയിന്‍ കുട്ടിയാനയെ വലിച്ചു കൊണ്ടുപോയി; എന്‍ജിന്‍ പിടിച്ചെടുത്ത് വനംവകുപ്പ്
ഗുവാഹത്തി: അസമില്‍ കുട്ടിയാനയേയും വലിച്ച് കൊണ്ട് ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിന്‍ വനംവകുപ്പ് പിടിച്ചെടുത്തു. സംഭവത്തില്‍ 35 വയസുളള പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് അസമിലെ ലുംഡിംഗ് റിസര്‍വ് വനത്തിലൂടെ ഗുഡ്‌സ് ട്രെയിന്‍ കടന്നുപോകുന്നതിനിടെയാണ് സംഭവം. പിടിയാനയുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി. അമ്മയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. വേഗതയില്‍ ട്രെയിന്‍ സഞ്ചരിച്ചതാണ് അപകടകാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. വനത്തില്‍ വേഗത കുറച്ച് ട്രെയിന്‍ ഓടിക്കണമെന്നതാണ് നിയമം.