18 October, 2020 08:40:06 PM


ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; രണ്ട് പേര്‍ അറസ്റ്റില്‍



ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. പെര്‍ഫ്യൂം കുപ്പികളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 312,000 ദിര്‍ഹം വിലമതിക്കുന്ന 1.6 കിലോഗ്രാം സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. സ്വന്തം രാജ്യത്തേക്ക് കടക്കാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 42 പെര്‍ഫ്യൂം കുപ്പികളിലായാണ് പ്രതികള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കുപ്പികളില്‍ നിന്ന് പെര്‍ഫ്യൂം മാറ്റിയ ശേഷം സ്വര്‍ണം പൊടിയാക്കിയതും മറ്റ് രാസവസ്തുക്കളും ചേര്‍ന്ന് കുപ്പികളില്‍ നിറയ്ക്കുകയായിരുന്നു. എന്നാല്‍ പരിശോധനക്കിടെ അധികൃതര്‍ ഇത് കണ്ടെത്തുകയും പ്രതികളെ അറസറ്റ് ചെയ്യുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K