09 October, 2020 12:55:41 PM
കാലിത്തീറ്റ കുംഭകോണകേസില്‍ ലാലുപ്രസാദ് യാദവിന് ജാമ്യം; പക്ഷെ ജയിലിൽ തുടരും
ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണകേസില്‍ ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് ജാമ്യം. ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ജാമ്യം. എന്നാല്‍ മൂന്ന് കേസുകള്‍ കൂടി നിലവിലുള്ളതിനാല്‍ അദ്ദേഹം ജയിലില്‍ തന്നെ തുടരേണ്ടി വരും.