08 October, 2020 05:13:08 AM
കിർഗിക്കിസ്ഥാൻ പാർലമെന്റ് ജനക്കൂട്ടം കൈയ്യേറി; തെരഞ്ഞെടുപ്പ് ഫലങ്ങൾ റദ്ദാക്കി
ബിഷ്കെക്: വ്യാപകമായ തെരഞ്ഞെടുപ്പ് അഴിമതിയിൽ രോഷാകുലരായ ജനക്കൂട്ടം കിർഗിക്കിസ്ഥാൻ പാർലമെന്റും പ്രസിഡന്റ് ഓഫീസും കൈയ്യേറി. സർക്കാർ കെട്ടിടങ്ങളിലേക്ക് ഇരച്ചുകയറിയ അക്രമാസക്തമായ ജനക്കൂട്ടത്തിന്റെ ആവശ്യം പരിഗണിച്ച് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഫലങ്ങൾ റദ്ദാക്കി. സംഭവത്തിൽ ഒരു മരണം റിപ്പോർട്ടു ചെയ്തു. അറൂന്നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.