29 September, 2020 07:39:35 AM
മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ കഴുത്തറത്തു കൊന്ന കേസ്: പ്രതിയുടെ മോചനം സ്റ്റേ ചെയ്തു
ഇസ്ലാമാബാദ്: അമേരിക്കൻ മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ കഴുത്തറത്തു കൊന്ന കേസിലെ മുഖ്യപ്രതി അഹമ്മദ് ഒമർ സയീദ് ഷെയ്ഖിനെ മോചിപ്പിക്കുന്നത് പാക് സുപ്രീംകോടതി തടഞ്ഞു. സയീദിന്റെ വധശിക്ഷ ഏഴുവർഷത്തെ കഠിനതടവായി കുറച്ചുകൊണ്ട് സിന്ധ് ഹൈക്കോടതി ഏപ്രിലിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ 18 വർഷമായി ജയിലിൽ കഴിയുന്ന ഇയാൾ ഉടൻ മോചിതനാകുമെന്നു കരുതിയിരുന്നു. എന്നാൽ പേളിന്റെ മാതാപിതാക്കളും സിന്ധ് പ്രവിശ്യാ സർക്കാരും നല്കിയ അപ്പീലിലാണു മോചിപ്പിക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. യുഎസിലെ വാൾസ്ട്രീറ്റ് ജേർണലിന്റെ തെക്കൻ ഏഷ്യ ബ്യൂറോ ചീഫ് ആയിരുന്ന ഡാനിയൽ പേളിനെ 2002 ജനുവരിയിൽ തട്ടിക്കൊണ്ടുപോയി. അടുത്തമാസം കഴുത്തറത്തു കൊന്ന നിലയിൽ കണ്ടെത്തി.