22 September, 2020 05:01:54 AM
റിയാദിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രണ്ടു ഭീകരർ എൻഐഎ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു രണ്ടു ഭീകരരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടി. റിയാദിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഷുഹൈബും ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസുമാണു പിടിയിലായത്. ബംഗളൂരു സ്ഫോടന കേസിലും ഡൽഹി ഹവാല കേസിലും പങ്കുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് എൻഐഎ അറിയിച്ചു.
റിയാദിൽനിന്നു ലുക്കൗട്ട് നോട്ടിസ് നൽകിയാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. ഷുഹൈബ് ഇന്ത്യൻ മുജാഹിദിലും ഗുൽ നവാസ് ലഷ്കർ ഇ തോയ്ബയിലും ബന്ധമുള്ളവരാണെന്ന് എൻഐഎ വ്യക്തമാക്കി. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞദിവസം കൊച്ചിയിൽ മൂന്ന് അൽക്വയ്ദ ഭീകരരെ എൻഐഎ പിടികൂടിയിരുന്നു.