09 September, 2020 06:35:37 AM
കമല ഹാരിസ് ഒരിക്കലും അമേരിക്കൻ പ്രസിഡന്റാകില്ല: ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ : കമല ഹാരിസ് ഒരിക്കലും അമേരിക്കൻ പ്രസിഡന്റ് ആകില്ലെന്ന് നിലവിലെ പ്രസിഡന്റ്് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ കമലയും പ്രസിസന്റ് സ്ഥാനാർഥിയായ ജോ ബൈഡനും കോവിഡ് വാക്സിനെക്കുറിച്ചു നടത്തിയ പ്രസ്താവനകളോടു പ്രതികരിക്കുകയായിരുന്നു ട്രംപ്.
കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെയും സുരക്ഷിതത്വത്തെയുംകുറിച്ച് വിശ്വസനീയ ഉറവിടത്തിൽനിന്ന് വിവരം ലഭിക്കുന്നതുവരെ ഇതുസംബന്ധിച്ച പ്രസിഡന്റ് ട്രംപിന്റെ വാദങ്ങളെ വിശ്വസിക്കില്ലെന്നായിരുന്നു സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ കമല അഭിപ്രായപ്പെട്ടത്. ഇതിനുള്ള മറുപടിയായാണ് ട്രംപിന്റെ പ്രസ്താവന.
അവർ വാക്സിനെ അവമതിക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. അതൊരു വലിയ നേട്ടമാണെന്ന് ആളുകൾ ചിന്തിക്കില്ല. ഇത് തന്നെ അവരുടെ തേോാൽവി ഉറപ്പാക്കുന്നു.- ട്രംപ് കൂട്ടിച്ചേർത്തു.