10 May, 2016 05:15:42 PM
ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറിയില്‍ 80.94 ശതമാനമാണ് വിജയം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. 83.96 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 9870 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഇതില്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്. 72 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 125 വിദ്യാര്‍ത്ഥികള്‍ 1200ല്‍ മുഴുവന്‍ മാര്‍ക്കും നേടി.
കണ്ണുര്‍ ആണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയ ജില്ല. 84.86%. കുറവ് പത്തനംതിട്ട: 72.04%. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസിലെ വിജയശതമാനം 93.22% ആണ്.
വി.എച്ച്.എസ്.ഇ ഒന്നും രണ്ടും പാര്‍ട്ടില്‍ 87.72 ശതമാനവും മൂന്ന് പാര്‍ട്ടിനും കൂടി ചേര്‍ത്ത് 79.03% ആണ് വിജയം. ഏറ്റവും ഉയര്‍ന്ന വിജയശതമാനം പാലക്കാട് ജില്ലയില്‍: 89.6%. കുറവ് പത്തനംതിട്ടയില്‍: 69.46%
സേ പരീക്ഷ ജൂണ്‍ രണ്ടു മുതല്‍ എട്ടു വരെ രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്ലസ് വണ്‍ പ്രവേശനം ജൂണ്‍ 17ന് ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മുന്‍വര്‍ഷത്തേ അപേക്ഷിച്ച് രണ്ടാഴ്ച മുന്‍പാണ് ഫലം പ്രഖ്യാപിച്ചതെന്നും ഉത്തര സൂചിക മൂല്യനിര്‍ണയത്തിനു മുന്‍പ് പുറത്തുവിടാന്‍ കഴിഞ്ഞുവെന്നും ഫലം പ്രഖ്യാപിച്ച ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പറഞ്ഞു.