25 August, 2020 07:51:56 PM


തീപിടിത്തം സ്വര്‍ണക്കടത്ത്​ കേസിലെ പ്രതികളെ രക്ഷിക്കാന്‍; നാളെ യുഡിഎഫ് കരിദിനം



തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം സ്വര്‍ണക്കടത്ത്​ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കത്തി​​ന്‍റെ ഭാഗമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സംഭവത്തില്‍ പ്രതിഷേധിച്ച്‌​ കേരളത്തില്‍ നാളെ യു.ഡി.എഫ്​ കരിദിനം ആചരിക്കുമെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.


കേരളത്തില്‍ രാജഭരണമോ സ്​റ്റാലി​ന്‍റെ ഭരണമോ ആണ്​ നടക്കുന്നതെന്നും രമേശ്​ ചോദിച്ചു. സെക്രട്ടറിയേറ്റിലെ തീപിടിത്തം എന്‍.ഐ.എ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തം സ്വാഭാവികമല്ലെന്നും സംഭവത്തില്‍ വലിയ നിഗൂഡതയുണ്ടെന്നും സെക്രട്ടറിയേറ്റിലെത്തിയ വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു. തീപിടിത്തം കേസ്​ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K