17 August, 2020 01:01:11 PM
കമല ഹാരിസിന്റെ പ്രസ് സെക്രട്ടറി പദവിയില്‍ ഇന്ത്യന്‍ വംശജ സബ്രിന സിംഗ്
വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജ സബ്രിന സിംഗ്. ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രസ് സെക്രട്ടറിയായി ഒരു ഇന്തോ-അമേരിക്കന്‍ നിയമിക്കപ്പെടുന്നത്. ന്യൂജേഴ്സി സെനറ്റര്‍ കോറി ബുക്കര്‍, മുന്‍ ന്യുയോര്‍ക്ക് മേയര്‍ മൈക്ക് ബ്ലൂംബര്‍ഗ് എന്നിവരുടെ വക്താവായിരുന്നു സബ്രിന. ഇപ്പോള്‍ ലോസ് ആഞ്ചല്‍സില്‍ താമസിക്കുന്ന സബ്രിന, മുന്‍പ് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.