06 August, 2020 04:13:13 AM
ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി തർക്കത്തിൽ ഇടപെടേണ്ടതില്ലെന്ന് യുഎൻ
ജനീവ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കത്തിൽ ഇടപെടേണ്ടതില്ലെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിൽ തീരുമാനിച്ചു. പ്രശ്നം ഇരുരാജ്യങ്ങളും തമ്മിൽ മാത്രം ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. ഈ നയതന്ത്ര വിഷയത്തിനായി സമയം കണ്ടെത്തേണ്ട കാര്യമില്ലെന്നും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തേണ്ടതാണെന്നും സുരക്ഷാകൗണ്‍സിൽ നിലപാടെടുത്തു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനാണ് വിഷയം ഐക്യരാഷ്ട്രസഭയ്ക്ക് മുന്‍പാകെ എത്തിച്ചത്.