04 August, 2020 03:57:22 PM
സ്വര്‍ണക്കടത്ത്: റമീസിന്‍റെ സഹായികളായ രണ്ടു പേര്‍ കൂടി അറസ്റ്റില്‍
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ ഷഫീഖ്, ഷറഫുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. പണം മുടക്കിയവര്‍ക്ക് സ്വര്‍ണം എത്തിച്ചുനല്‍കി ഇവര്‍ മുഖ്യ ആസൂത്രകരില്‍ ഒരാളായ കെടി റമീസിന്റെ സഹായികളാണ്. ഇവരെ ഉച്ചയ്ക്കു ശേഷം എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ഹാജരാക്കും.
കെ.ടി റമീസിന്റെ അഭാവത്തില്‍ ഇവരാണ് തിരുവനന്തപുരത്തെത്തി സ്വര്‍ണം കൈപ്പറി നിക്ഷേപകരില്‍ എത്തിച്ചിരുന്നത്. സ്വര്‍ണം വാങ്ങുന്നതിന് പണം മുടക്കിയിരുന്നവര്‍ കോഴിക്കോട്, മലപ്പുറം സ്വദേശികളാണ്. ഇവര്‍ക്ക് സ്വര്‍ണം എത്തിക്കുന്നതിനുള്ള ഇടനിലക്കാരാണ് ഷഫീഖും ഷറഫുദ്ദീനുമെന്നാണ് എന്‍.ഐ.എ കണ്ടെത്തിയിരിക്കുന്നത്. അതിനിടെ, റമീസിന്റെ എന്‍.ഐ.എ കസ്റ്റഡി മൂന്നു ദിവസം കൂടി കോടതി നീട്ടി നല്‍കി