25 July, 2020 07:17:01 AM
അമേരിക്കയിൽ ജീവൻ രക്ഷാ മരുന്നുകളുടെ വില കുറയുന്നു; ഉത്തരവുകളിൽ ട്രംപ് ഒപ്പുവച്ചു
വാഷിംഗ്ടണ്‍: അമേരിക്കയിൽ ജീവൻ രക്ഷാ മരുന്നുകളുടെ വില കുറക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ പ്രസിഡന്റ് ഡോണൾഡഡ് ട്രംപ് ഒപ്പുവച്ചു. ഇതുമായി ബന്ധപ്പെട്ട ഒന്നിലേറെ ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവച്ചത്. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് രാജ്യത്തെ മരുന്നുകൾക്ക് വില കുറയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
മരുന്ന് കന്പനികൾക്കുള്ള ഇൻസെന്റീവ് റദ്ദാക്കാനും ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. നിലവിൽ കോവിഡ് വാക്സിൻ കണ്ടുപിടിക്കാനുള്ള ഉൗർജിത ശ്രമങ്ങൾ അമേരിക്കയിൽ നടക്കുന്നതിനിടെയാണ് മരുന്നുകളുടെ വില കുറക്കാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.