22 July, 2020 08:13:21 AM
മാതാപിതാക്കളെ വധിച്ച താലിബാൻ ഭീകരരെ വെടിവച്ചുവീഴ്ത്തി അഫ്ഗാൻ പെണ്‍കുട്ടി
കാബൂൾ: വീട്ടിൽ കയറി മാതാപിതാക്കളെ വധിച്ച താലിബാൻ ഭീകരരെ വെടിവച്ചുവീഴ്ത്തി അഫ്ഗാൻ പെണ്‍കുട്ടി. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലാണ് സംഭവം. തന്റെ പിതാവ് സർക്കാൻ അനുകൂലിയാണെന്നതിന്റെ പേരിലാണ് ഭീകരർ വീടുതേടിയെത്തിയതെന്ന് കുട്ടി വ്യക്തമാക്കി. ആക്രമിക്കാനെത്തിയ ഭീകരരെ എകെ47 തോക്ക് ഉപയോഗിച്ചാണ് പെണ്‍കുട്ടി വെടിവച്ചിട്ടത്.
തോക്കുമായിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യമീഡിയയിൽ തരംഗമായിരിക്കുകയാണ്. ഘോർ പ്രവിശ്യയിലെ ഗ്രിവ ജില്ലയിലാണ് സംഭവം. പിന്നീട് വീണ്ടും താലിബാൻ പ്രവർത്തകർ എത്തിയെങ്കിലും നാട്ടുകാരും സർക്കാർ അധികൃതരും ചേർന്ന് സംരക്ഷണമൊരുങ്ങി.14-16 വയസ് പ്രായമുള്ള കുട്ടിയുടെ ധൈര്യത്തെയാണ് സാമൂഹിക മാധ്യമങ്ങൾ ഇപ്പോൾ പ്രശംസിക്കുന്നത്.