22 July, 2020 08:05:28 AM
ബോറിസ് ജോണ്‍സണുമായി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി
ലണ്ടൻ: ബ്രിട്ടൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി. വിശദാംശങ്ങൾ വെളിവായിട്ടില്ലെങ്കിലും ചൈനക്കെതിരായ നയതന്ത്ര പോരാട്ടത്തിൽ ബ്രിട്ടനെ കൂടെനിർത്താനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് സൂചനകൾ.
വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായും ഹോങ്കോംഗിനെതിരായ നയത്തിലും ഉയിഗറുകളോടും മറ്റു മുസ്ലീം ന്യൂനപക്ഷങ്ങളോടുമുള്ള നടപടികൾക്കും ചൈനക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്ന ഭരണകക്ഷിയായ കണ്‍സർവേറ്റീവ് പാർട്ടിയിലെ തീവ്ര സംഘവുമായും പോംപിയോ കൂടിക്കാഴ്ച നടത്തും.