22 July, 2020 12:16:14 AM
തമിഴ്നാട്ടിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ചത് 75 പേർ; ആകെ മരണം 2,626

ചെന്നൈ: തമിഴ്നാട്ടിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ച് 56 ദിവസം പ്രായമുള്ള കുഞ്ഞ് അടക്കം 75 പേർ മരിച്ചു. ആകെ മരണം 2,626. ചൊവ്വാഴ്ച 4985 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,80,643 ആയി. ചൊവ്വാഴ്ച 51,066 പരിശോധനകളാണു സംസ്ഥാനത്ത് നടത്തിയത്.
തുടർച്ചയായ മൂന്നാം ദിവസമാണു പരിശോധനകളുടെ എണ്ണം അന്പതിനായിരം കടക്കുന്നത്. ഇതുവരെ പരിശോധനകൾ 20 ലക്ഷം പിന്നിട്ടു. ചെന്നൈയിൽ 1,130 പേർക്കാണു ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനനഗരത്തിൽ രോഗികളുടെ എണ്ണം കുറയുന്നത് വലിയ ആശ്വാസമായി.