12 July, 2020 05:02:19 PM


വീഡിയോ കോണ്‍ഫറന്‍സിനിടെ മൂത്രശങ്ക: ക്യാമറ ഓഫാക്കാതെ ദക്ഷിണ സുഡാന്‍ ഡിപ്ലോമാറ്റ്



വാഷിങ്ടൺ: അമേരിക്കയിലെ ദക്ഷിണ സുഡാൻ നയതന്ത്ര പ്രതിനിധി ഗോർഡൻ ബേ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഒരു പാനൽ ചർച്ചയുടെ ഭാഗമായി നടത്തിയ ലൈവ് വീഡിയോ കോൺഫറൻസിനിടെ ശുചിമുറിയിൽ പോയ ഗോർഡൻ ബേ ക്യാമറ ഓഫാക്കാൻ മറന്നതാണ് പുലിവാലായത്. അപ്പർ നൈലിലേക്ക് പുതിയ ഗവർണറെ നിയമിച്ചതുമായി ബന്ധപ്പെട്ട വീഡിയോ കോൺഫറൻസിനിടയാണ് സംഭവം.


കോൺഫറൻസ് നടന്നു കൊണ്ടിരിക്കുമ്പോൾ ഗോർഡൻ ശുചിമുറിയിലേക്ക് നടന്നുപോകുന്നതും കാര്യം സാധിക്കുന്നതും കാണാം. ഈ സമയം ആദ്ദേഹം ഷർട്ട് മാത്രമാണ് ധരിച്ചിരുന്നത്. ക്യാമറയൊ മൈക്കോ ഓഫ് ചെയ്തിരുന്നുമില്ല. ഈ ദൃശ്യങ്ങളാണ് പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ലോകത്തിന് മുന്നിൽ സുഡാനെ നാണം കെടുത്തിയെന്നും ഗോഡൻ രാജിവയ്ക്കണമെന്നും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വീഡിയോ വ്യാജമാണെന്നാണ് പിന്നീട് ഗോർഡൻ ബേ പ്രതികരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K