12 July, 2020 02:37:43 PM
സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെത്തിച്ചു; ചോദ്യം ചെയ്യാന്‍ റോയും
കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ ഇന്നലെ ബംഗളൂരുവില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊച്ചിയിലെ എന്‍ ഐ ഐ ഓഫീസിലെത്തിച്ചു. ഉടന്‍തന്നെ ഇവരുടെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. ഇതിനായി റോ അടക്കമുളള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികള്‍ എല്ലാവരെയും ഒരുമിച്ചിരുത്തിയായിരിക്കും ചോദ്യം ചെയ്യുക എന്നാണറിയുന്നത്.
സ്വപ്നയെയും സന്ദീപിനെയും ഇന്ന് വൈകുന്നേരത്തോടെ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കും എന്നാണ് ലഭിക്കുന്ന വിവരം. ഒരുമണിയോടെ സ്വപ്നയെയും സന്ദീപിനെയും കൊവിഡ് പരിശോധനയ്ക്കും മെഡിക്കല്‍ പരിശോധനയ്ക്കുമായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു. പ്രദേശത്ത് പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള ആരെയും ഓഫീസ് പരിസരത്തേക്ക് കടത്തിവിടുന്നില്ല. പ്രതികളുമായി ബംഗളുരുവില്‍നിന്ന് ഇന്നുപുലര്‍ച്ചെയാണ് എന്‍ ഐ ഐ സംഘം കേരളത്തിലേക്ക് തിരിച്ചത്.
പതിനൊന്നരയോടെ സംഘം വാളയാര്‍ ചെക്പോസ്റ്റുകടന്നു. പ്രതികളെ കാണാനായി റോഡുവക്കില്‍ ജനക്കൂട്ടമുണ്ടായിരുന്നു. എന്നാല്‍ വടക്കഞ്ചേരിക്കുസമീപത്തുവച്ച് സ്വപ്നയുമായി എത്തിയ വാഹനത്തിന്‍റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് സന്ദീപുമായി എത്തിയ വാഹനത്തിലേക്ക് സ്വപ്നയെ മാറ്റിയശേഷം സംഘം യാത്ര തുടരുകയായിരുന്നു. തുണികൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു സ്വപ്ന. വഴിനീളെ കേരളപൊലീസ് എന്‍ ഐ എ സംഘത്തിന് സുരക്ഷയൊരുക്കിയിരുന്നു.