12 July, 2020 01:38:26 PM


സ്വപ്നയെയും സന്ദീപിനെയും ആലുവ ജനറൽ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കി



തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെത്തിച്ചു. ഇവരെ ആലുവ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പുലർച്ചെ ബംഗളുരുവിൽനിന്ന് തിരിച്ച സംഘത്തിന്‍റെ വാഹനം കുതിരാനിൽവെച്ച് കേടായതിനെ തുടർന്ന് സ്വപ്നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സ്വപ്നയെയും സന്ദീപിനെയും എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെ എൻഐഎ കോടതിയിൽ ഹാജരാക്കും.


എൻഐഎ സ്പെഷ്യൽ ജഡ്ജ് പി. കൃഷ്ണകുമാറിന് മുന്നിലാണ് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്നയെ ഹാജരാക്കുന്നത്. സ്വപ്നയെയും സന്ദീപിനെയും എൻഐഎ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി പബ്ലിക് പ്രോസിക്യൂട്ടർ എൻഐഎ കോടതിയിലെത്തി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K