10 July, 2020 01:41:31 AM
ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ വാർത്താ ചാനലുകൾക്ക് താഴിട്ട് നേപ്പാൾ
കാഠ്മണ്ഡു: ഇന്ത്യൻ ന്യൂസ് ചാനലുകൾക്ക് താഴിട്ട് നേപ്പാൾ. അതിർത്തി വിഷയത്തിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് വാർത്താ ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. നേപ്പാളിലെ ടെലിവിഷൻ ഓപ്പറേറ്റർമാരാണ് ദൂരദർശൻ ഒഴികെയുള്ള ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നേപ്പാൾ വിരുദ്ധ വാർത്തകൾ ഇന്ത്യൻ ചാനലുകൾ പ്രചരിപ്പിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. അതേസമയം വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ നേപ്പാൾ സർക്കാർ ഇതുവരെ തയാറായിട്ടില്ല