09 July, 2020 05:19:58 PM
സ്വര്‍ണക്കടത്ത് കേസ്: സരിത്തിനെ ജൂലൈ 15 വരെ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ ജുലൈ 15 വരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് സരിത്തിനെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ വാദം.
സരിത്തിന്റെ കോള്‍ റെക്കോര്‍ഡ് പരിശോധിച്ച് പങ്കാളികളായവരെ കുറിച്ച് വിവരങ്ങള്‍ കണ്ടെത്താനുണ്ട്. ഇതിനായി സരിത്തിനെ കസ്റ്റഡിയില്‍ ചോദ്യം ബെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. സരിത്തിന്റെ ഫോണിന്റെ കോള്‍ റെക്കോര്‍ഡ് വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.