05 July, 2020 11:10:36 AM
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: നിരീക്ഷണത്തിലിരിക്കെ മഞ്ചേരിയിൽ മരിച്ചയാൾക്ക് കോവിഡ്
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം മഞ്ചേരിയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു.
കഴിഞ്ഞമാസം 29ന് റിയാദിൽനിന്ന് എത്തിയ അദ്ദേഹത്തെ പനി കൂടി ന്യുമോണിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ജൂലൈ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രക്താർബുദത്തിന് ചികിത്സയിലുമായിരുന്നു അദ്ദേഹം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്