30 June, 2020 02:10:55 PM


എസ്എസ്എൽസി: 98.82% വിജയം; 4.17 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു



തിരുവനന്തപുരം: എസ്എസ്എൽസിഫലം പ്രഖ്യാപിച്ചു.  98.82 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4.20 ലക്ഷം വിദ്യാർഥികളിൽ 4.17 ലക്ഷത്തിലധികം പേർ വിജയിച്ചു. പത്താം ക്ലാസ് ഫലം എല്ലാ വിദ്യാർത്ഥികൾക്കും സമയം നഷ്ടപ്പെടാതെ ലഭ്യമാണെന്ന് ഉറപ്പാക്കാൻ അധികൃതർ ആറ് ഔദ്യോഗിക സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.


ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. ടി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപെയേഡ്) പരീക്ഷാഫലവും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 10ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ പാസ് ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കിയിരുന്നു.



1. https://keralapareekshabhavan.in  2. https://sslcexam.kerala.gov.in 3. www.results.kite.kerala.gov.in 4. https://results.kerala.nic.in 5. www.prdkerala.gov.in 6. www.sietkerala.gov.in വെബ്സൈറ്റുകള്‍ വഴിയും 'സഫലം 2020' മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തും ഫലമറിയാം. എസ്.എസ്.എല്‍.സി (എച്ച്‌.ഐ) റിസല്‍റ്റ് https://sslchiexam.kerala.gov.in ലും ടി.എച്ച്‌.എസ്.എല്‍.സി റിസല്‍റ്റ് https://thslcexam.kerala.gov.in ലും എ.എച്ച്‌.എസ്.എല്‍.സി റിസല്‍റ്റ് https://ahslcexam.kerala.gov.in ലും ലഭ്യമാകും.

എസ്.എസ്.എല്‍.സി ഫലം പി.ആര്‍.ഡി ലൈവിലും ലഭിക്കും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ നല്‍കിയാല്‍ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആര്‍.ഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം.


വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, നേടിയ ആകെ മാർക്ക്, അവന്റെ / അവളുടെ യോഗ്യതാ നില എന്നിവ അടങ്ങിയതായിരിക്കും പരീക്ഷാഫലം. അതേസമയം പരീക്ഷാ ഫലത്തിന്‍റെ മാർക്ക് ലിസ്റ്റ് വിദ്യാർത്ഥികൾ അതത് സ്കൂളുകളിൽ നിന്ന് ശേഖരിക്കേണ്ടതുണ്ട്.


2019ലെ എസ്എസ്എല്‍സി പരീക്ഷയില്‍  വിജയശതമാനം 98.11 ആയിരുന്നു. മോഡറേഷനോ മറ്റ് സൗജന്യ മാര്‍ക്കുകളോ നല്‍കാതെയാണ് വിദ്യാര്‍ഥികള്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. 599 സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹതനേടിയിരുന്നു.  37,334 വിദ്യാര്‍ഥികള്‍ അന്ന്  എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലായിലായിരുന്നു. 99.33 ശതമാനം. കുറവ് വയനാട് ജില്ലയിലും- 93.22 ശതമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K