16 June, 2020 02:07:01 AM


ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നി​ൽ​നി​ന്ന് കാ​ണാ​താ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്തി

​ദില്ലി: ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നി​ൽ​നി​ന്ന് കാ​ണാ​താ​യ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്തി. ഡ്രൈ​വ​ർ​മാ​രാ​യ ഇ​രു​വ​ർ​ക്കും റോ​ഡ് അ​പ​ക​ടം സം​ഭ​വി​ച്ച​താ​ണെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ൽ‌​നി​ന്നു​ള്ള വി​വ​രം പ​ങ്കു​വ​ച്ച് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​രു​വ​രും ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മി​ഷ​ന്‍ ഓ​ഫി​സി​ല്‍ എ​ത്തി.


തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ സി​എ​സ്ഐ​എ​ഫ് ഡ്രൈ​വ​ർ​മാ​രാ​യ ര​ണ്ടു പേ​രെ​യാ​ണു കാ​ണാ​താ​യ​ത്. ‌‌‌ഇ​വർ പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​ടെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ ആ​ദ്യം അ​റി​യി​ച്ച​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നാ​ട് ആ​വ​ശ്യ​പ്പെ​ടു​ക‍​യും ചെ​യ്തി​രു​ന്നു.


ദില്ലിയി​ലെ പാ​ക്കി​സ്ഥാ​ൻ ഹൈ​ക്ക​മ്മി​ഷ​നി​ലെ ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​രെ ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ചാ​ര​പ്ര​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ഇ​ന്ത്യ നാ​ടു​ക​ട​ത്തി​യി​രു​ന്നു. വീ​സ വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടു പേ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണാ​താ​യെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K