13 June, 2020 04:41:55 PM
തമിഴ്നാട്ടില്‍ ഒരു എംഎല്‍എയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ ഒരു എംഎല്‍എയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ശ്രീപെരുമ്പത്തൂരില്‍ നിന്നുള്ള അണ്ണാ ഡിഎംകെ എംഎല്‍എ കെ. പളനി(57)ക്കാണ് രോഗം ബാധിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മുന്‍പ് ഡിഎംകെ എംഎല്‍എ ജെ. അന്പഴകന് കോവിഡ് ബാധിച്ചു മരിച്ചിരുന്നു. കോവിഡ് ബാധിച്ചു ജീവന്‍നഷ്ടപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ എംഎല്‍എ ആണ് അന്പഴകന്.