10 June, 2020 06:30:16 PM
എം ജി സര്‍വ്വകലാശാല: പുതുക്കിയ പരീക്ഷ തീയതികള്‍
കോട്ടയം: എം ജി സര്‍വ്വകലാശാലയുടെ മാർച്ച് 20, 23, 24, 25, 26, 27, 30, 31, ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന്, ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്താനിരുന്ന ഒന്നു മുതൽ അഞ്ചുവരെ സെമസ്റ്റർ ബി.ടെക് (പുതിയ സ്‌കീം - സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം ജൂൺ 24, 25, 26, 29, 30, ജൂലൈ ഒന്ന്, രണ്ട്, മൂന്ന്, ആറ്, ഏഴ്, എട്ട്, ഒൻപത്, 10, 13 തീയതികളിൽ നടക്കും. സമയക്രമം: ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. വെള്ളിയാഴ്ചകളിൽ രണ്ടുമുതൽ അഞ്ചുവരെ. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
ഏപ്രിൽ ഒന്നിന് നടത്താനിരുന്ന പരാജയപ്പെട്ട വിദ്യാർഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (ഓപ്പൺ കോഴ്‌സ്) ബിരുദ പരീക്ഷ ജൂൺ 17ന് നടക്കും. പരീക്ഷസമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.
അപേക്ഷ തീയതി
പത്താം സെമസ്റ്റർ ഡി.ഡി. എം.സി.എ. (2015 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും പിഴയില്ലാതെ ജൂൺ 15 വരെയും 525 രൂപ പിഴയോടെ 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2019 ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2016 അഡ്മിഷൻ റഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 25 വരെ അപേക്ഷിക്കാം.