06 June, 2020 01:09:15 AM


ഒ​​​ളി​​​വി​​​ൽ​​​ക​​​ഴി​​​യു​​​ന്ന അ​​​ധോ​​​ലോ​​​ക നേ​​​താ​​​വ് ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​നും ഭാ​​​ര്യയ്ക്കും കോവിഡ്



കറാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഒ​​​ളി​​​വി​​​ൽ​​​ക​​​ഴി​​​യു​​​ന്ന അ​​​ധോ​​​ലോ​​​ക നേ​​​താ​​​വ് ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​നും ഭാ​​​ര്യ മെ​​​ഹാ​​​ജ​​​ബി​​​ൻ ഷെ​​​യ്ക്ക് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സു​​​ബീ​​​ന സ​​​റീ​​​നും കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. പാ​​​ക്കി​​​സ്ഥാ​​​ൻ സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ളെ ഉ​​ദ്ധ​​​രി​​​ച്ച് സി​​​എ​​​ൻ​​​എ​​​ൻ ആ​​​ണ് വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. ഇ​​​രു​​​വ​​​രെ​​​യും ക​​​റാ​​​ച്ചി​​​യി​​​ലെ സൈ​​​നി​​​ക ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ദാ​​​വൂ​​​ദി​​​ന്‍റെ പഴ്സ​​​ണ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രും സു​​​ര​​​ക്ഷ​ാ ഭ​​​ട​​​ന്മാ​​​രും ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.


എ​​​ന്നാ​​​ൽ, ദാ​​​വൂ​​​ദും ഭാ​​​ര്യ​​​യും വീ​​​ട്ടി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​ണെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​മാ​​​യ ഐ​​​എ​​​സ്ഐ അ​​​റി​​​യി​​​ച്ചു​​​വെ​​​ന്ന് സി​​​എ​​​ൻ​​​എ​​​ൻ പി​​​ന്നീ​​​ടു പ​​​റ​​​ഞ്ഞു. ദാ​​​വൂ​​​ദും ഭാ​​​ര്യ​​​യും സൈ​​​നി​​​ക ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണെ​​​ന്ന വാ​​​ർ​​​ത്ത ഐ​​​എ​​​സ്ഐ നി​​​രാ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. 1993 ലെ ​​​മും​​​ബൈ സ്ഫോ​​​ട​​​ന പ​​​ര​​​ന്പ​​​ര​​​യു​​​ടെ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​നാ​​​യ ദാ​​​വൂ​​​ദ് ക​​​റാ​​​ച്ചി​​​യി​​​ലാ​​​ണു ക​​​ഴി​​​യു​​​ന്ന​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു​​​വെ​​​ങ്കി​​​ലും പാ​​​ക് സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യം നി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​ണ്. 2003 ൽ ​​​ദാ​​​വൂ​​​ദി​​​നെ ഇ​​​ന്ത്യ​​​യും യു​​​എ​​​സും ആ​​​ഗോ​​​ള ഭീ​​​ക​​​ര​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഇ​​തു​​വ​​രെ 89,000 ലേ​​​റെ​​​പ്പേ​​​ർ​​​ക്കാ​​​ണു കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. 1,800 ആ​​​ളു​​​ക​​​ൾ മ​​​രി​​​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K