04 June, 2020 08:45:52 AM


യുവാവിനെ തട്ടി കൊണ്ട് പോയ സംഭവം: അഞ്ചംഗ സംഘം ആലുവയില്‍ പിടിയിൽ



ആലുവ: തൊടുപുഴ സ്വദേശി ജമാൽ എന്നയാളെ ആലുവ ഇ എസ് ഐ റോഡിൽ വച്ച് കാർ തടഞ്ഞ് നിർത്തി ചില്ല് അടിച്ച് തകർത്ത് ബലമായി മറ്റൊരു കാറിൽ കയറ്റി കൊണ്ടുപോയ സംഘം പിടിയിലായി. ഇടുക്കി ഈസ്റ്റ് കല്ലൂർ ചങ്ങനാംപറമ്പിൽ വീട്ടിൽ മണി മകൻ വിഷ്ണു (26), തൊടുപുഴ കാരിക്കോട്, കോതായികുന്നേൽ വീട്ടിൽ ലത്തീഫ്  നൗഫൽ (23), തൊടുപുഴ കുമാരമംഗലം വില്ലേജ് ലബ്ബ വീട്ടിൽ ഷാജി മകൻ ഷാനു (28), തൊടുപുഴ കാരിക്കോട് കൊമ്പനാംപറമ്പിൽ റഫീക്ക് മകൻ റൗഫൽ (24), കുമാരമംഗലം താണിക്കാമറ്റം വീട്ടിൽ ജോർജ്ജ് മകൻ അവിനാഷ് (34) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ സൈജു കെ പോളിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.


തട്ടികൊണ്ട് പോയ വിവരം വയർലെസ് സെറ്റിലൂടെ അറിയിച്ചതനുസരിച്ച് ആലുവ ഡിവൈസ്പി വേണുവിന്‍റെയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പട്രോളിങ് പാർട്ടികളുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് നിമിഷങ്ങൾക്കുള്ളളിൽ പ്രതികളെ പിന്തുടർന്ന് കുട്ടമശേരിയിൽ വച്ച് പിടികൂനായത്.  പ്രതികൾ തൊടുപുഴയിൽ നിരവധി അടിപിടി കേസുകളിലും  കഞ്ചാവ് കേസ്സിലും പ്രതികളാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K