03 June, 2020 06:10:44 AM
മുടിവെട്ടണോ? - ആധാര്‍ കാര്‍ഡ് കാണിക്കണം; ഫോണ്‍ നമ്പരും നല്‍കണം
ചെന്നൈ: തമിഴ്നാട്ടിൽ മുടിവെട്ടാൻ ആധാർ കാർഡ് നിർബന്ധമാക്കി. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് സർക്കാരിന്റെ നടപടി. മുടിവെട്ടാന്‍ വരുന്നവരില്‍ നിന്ന് പേര്, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ വാങ്ങി സൂക്ഷിക്കണമെന്നാണ് സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍, സ്പാ എന്നിവയുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.