01 June, 2020 01:08:04 AM
പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരോട് രാജ്യം വിടണമെന്ന് ഇന്ത്യ
ദില്ലി: പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരോട് രാജ്യം വിടണമെന്ന് ഇന്ത്യ. ചാരപ്പണി നടത്തിയതിന് ഇവരെ ഇന്ത്യൻ അന്വേഷണ ഏജൻസി പിടികൂടിയതോടെയാണ് രാജ്യം വിടാൻ അവശ്യപ്പെട്ടത്. ഹൈക്കമ്മീഷനിൽ വിസ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അബിദ് ഹുസൈൻ, താഹിർ ഹുസൈൻ എന്നീ രണ്ട് ഉദ്യോഗസ്ഥരെയാണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനു പിടികൂടിയത്.
ഇവർ വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖ ഉണ്ടാക്കുകയും ഇത് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇവരോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് വിദേശമന്ത്രാലയം അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ ഇന്ത്യ പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചു.