27 April, 2016 12:08:43 PM
എസ്.എസ്.എല്‍.സി പരീക്ഷാഫലം ; 96.59 % വിജയം, 1207 സ്കൂളുകൾക്ക് നൂറ്മേനി
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയം 96.59 ശതമാനം. പരീക്ഷ എഴുതിയ 4,57,654 പേരിൽ 4,74,286 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടു ശതമാനം കുറവാണ് ഇത്തവണ വിജയം. കഴിഞ്ഞ തവണ 98.57 ശതമാനമായിരുന്നു വിജയം. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. കുറവ് വയനാട് ജില്ലയിൽ.
22,879 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 1207 സ്കൂളുകൾക്ക് 100 ശതമാനം വിജയം. 473753 പേര്‍ കേരളത്തിലും 533 പേര്‍ ഗള്‍ഫിലുമാണ് പരീക്ഷ എഴുതിയത്. മെയ് 23 മുതൽ 27 വരെ നടക്കുന്ന സേ പരീക്ഷയ്ക്ക് ഇനി ഓൺലൈനായി അപേക്ഷിക്കാം.
www.result.kerala.gov.in, www.results.itschool.gov.in, www.result.itschool.gov.in, www.keralapareekshabhavan.in, www.results.kerala.nic.inഎന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും. സിറ്റിസണ്‍സ് കാള്‍ സെന്‍റര്‍ മുഖേന 155300 (ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍നിന്ന്), 0471155300 (ബി.എസ്.എന്‍.എല്‍ മൊബൈലില്‍നിന്ന്), 0471 2335523, 0471 2115054, 0471 2115098 (മറ്റ് മൊബൈലുകളില്‍നിന്ന്) എന്നീ നമ്പറുകളില്‍ ഫലം ലഭിക്കും.
saphalam 2016 ആപ്ളിക്കേഷന്‍ വഴി ഫലവും വിശകലനവും മൊബൈല്‍ ഫോണില്‍ ലഭിക്കും. എസ്.എം.എസ് മുഖേന ഫലം ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനോ TS
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയാണ് ഫലം പ്രഖ്യാപിച്ചത്. സെക്രട്ടേറിയറ്റിലെ പി.ആര്‍. ചേംബറില്‍ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡി.പി.െഎയും പെങ്കടുത്തു.