21 May, 2020 09:57:04 PM


സംസ്ഥാനത്ത് കോവിഡ് ബാധിച്ചു ഒരു മരണം കൂടി; മരിച്ചത് ചാവക്കാട് സ്വദേശി



തൃശ്ശൂർ : കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ഒരു മരണം കൂടി . തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടി (73)യാണ് മരിച്ചത്. കദീജക്കുട്ടിക്ക് പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു. മുംബൈയിൽ നിന്ന് ഇന്നലെയാണ് കദീജക്കുട്ടി തൃശൂരിൽ എത്തിയത്. പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ എത്തിയ ഇവർക്ക് യാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ സ്രവം പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംസ്ഥാനത്തെ നാലാമത്തെ കോവിഡ് മരണമാണിത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K