15 May, 2020 09:03:37 AM


നിരീക്ഷണത്തിൽ പോകാൻ തയാറായില്ല; 19 യാത്രക്കാരെ അടുത്ത ട്രെയിനിൽ തിരിച്ചയച്ചു



ബം​ഗ​ളൂ​രു: ഡ​ല്‍ഹി​യി​ല്‍നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ആ​ദ്യ ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രി​ല്‍ സ​ര്‍ക്കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ന്‍ ത​യാ​റാ​കാ​ത്ത 19 യാ​ത്ര​ക്കാ​രെ തി​രി​ച്ച​യ​ച്ചു.  ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, ആ​ന്ധ്ര​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രാ​ണ് മ​ട​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് ഡ​ൽ​ഹി​ക്ക് പു​റ​പ്പെ​ട്ട രാ​ജ​ധാ​നി പ്ര​തി​ദി​ന  ട്രെ​യി​നി​ൽ പ്ര​ത്യേ​ക കോ​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​രെ മ​ട​ക്കി​യ​യ​ച്ച​ത്.  


ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള ട്രെ​യി​ൻ രാ​വി​ലെ 7.30ന്  ​ആ​യി​ര​ത്തോ​ളം യാ​ത്ര​ക്കാ​രു​മാ​യി സി​റ്റി റെ​യി​ല്‍വേ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ 140 പേ​ര്‍ സ​ര്‍ക്കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ന്‍ വി​സ​മ്മ​തി​ച്ചെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം 19 പേ​ര്‍ മാ​ത്ര​മാ​ണ് മ​ട​ങ്ങി​പ്പോ​കാ​ന്‍ ത​യാ​റാ​യ​ത്. ബാ​ക്കി​യു​ള്ള​വ​രെ സ​മ്മ​ത​ത്തോ​ടെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.


വീ​ട്ടി​ല്‍പോ​കാ​നോ അ​ല്ലെ​ങ്കി​ല്‍ ഡ​ൽ​ഹി​ക്കു തി​രി​ച്ചു​പോ​കാ​നോ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശ പ്ര​കാ​രം രാ​ത്രി പു​റ​പ്പെ​ടു​ന്ന രാ​ജ​ധാ​നി​യി​ൽ പ്ര​ത്യേ​ക കോ​ച്ച് ഏ​ര്‍പ്പെ​ടു​ത്തി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K