11 May, 2020 11:01:57 AM
കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; മരണസംഖ്യ 58 ആയി
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. പുതുതായി 1065 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒൻപത് പേർ കൂടി കൊവിഡ് ബാധിച്ച് പുതുതായി മരിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം 8,000 കവിഞ്ഞു. കുവൈത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58 ആയി. ഇന്ത്യക്കാർക്ക് പുറമേ 192 സ്വദേശികളും 143 ബംഗ്ലാദേശികളും 271 ഈജിപ്തുകാരും ബാക്കി മറ്റു രാജ്യാക്കാർക്കുമാണ് പുതുതായി കൊവിഡ് ബാധിച്ചത്.