10 May, 2020 08:53:36 AM
മോസ്കോയിൽ കോവിഡ് 19 ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ ഒരു മരണം
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കോവിഡ് 19 ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. കോവിഡ് ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്. രോഗിയുടെ മുറിയിലാണ് തീപിടിത്തമുണ്ടായത്. വടക്കുപടിഞ്ഞാറൻ മോസ്ക്കോയിലുള്ള ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. തീപിടിത്തത്തെ തുടർന്നു മറ്റു രോഗികളെ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മോസ്ക്കോ മേയർ അറിയിച്ചു. അതേസമയം തീപിടിത്തത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയില്ല