09 May, 2020 04:43:16 PM
കോവിഡ് വൈറസിന് 'പ്രതിരോധ മരുന്ന്' കണ്ടുപിടിച്ചയാൾ സ്വയം പരീക്ഷിച്ച് മരിച്ചു
ചെന്നൈ: കോവിഡ് വൈറസിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയയാൾ സ്വയം മരുന്ന് പരീക്ഷിച്ചതിനെ തുടർന്ന് മരിച്ചു. ചെന്നൈയിലാണ് സംഭവം. കോടന്പാക്കത്തു പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കന്പനിയുടെ ഫാർമസിസ്റ്റും പ്രൊഡക്ഷൻ മാനേജരുമായ കെ. ശിവനേശനാണ് മരിച്ചത്.
കമ്പനി ഉടമയായ രാജ്കുമാറും ശിവനേശനും ചേർന്നാണ് കോവിഡിനായുള്ള മരുന്ന് വികസിപ്പിച്ചത്. ഇരുവരും സ്വന്തം ശരീരത്തിൽ പരീക്ഷിക്കുകയായിരുന്നു. രാജ്കുമാറിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഡിയം നൈട്രേറ്റ് കലർത്തിയ ലായനിയാണു ഇവർ മരുന്നായി പരീക്ഷിച്ചതെന്നാണ് വിവരം.