07 May, 2020 01:56:05 PM


ഓപ്പ​റേ​ഷ​ന്‍ സ​മു​ദ്ര​സേ​തു: ഐ​എ​ന്‍​എ​സ് ജ​ല​ശ്വ മാ​ല​ദ്വീ​പി​ലെ​ത്തി; നാളെ കൊച്ചിയിലേക്ക്



കൊച്ചി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​വാ​ന്‍ പു​റ​പ്പെ​ട്ട നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ല്‍ മാ​ല​ദ്വീ​പി​ലെ​ത്തി. ഐ​എ​ന്‍​എ​സ് ജ​ല​ശ്വ​യാ​ണ് മാ​ല​ദ്വീ​പ് തീ​ര​ത്തെ​ത്തി​യ​ത്. ക​പ്പ​ല്‍ നാ​ളെ കൊ​ച്ചി​ക്കു പു​റ​പ്പെ​ടും. മാ​ലി ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ന്‍ വെ​ബ് സൈ​റ്റി​ല്‍ ര​ജി​സ്ട്ര​ര്‍ ചെ​യ്ത​വ​ര്‍​ക്കാ​ണ് യാ​ത്ര​യ്ക്ക് അ​വ​സ​രം ല​ഭി​ക്കു​ക.


കോ​വി​ഡി​നെ തു​ട​ര്‍​ന്ന് മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന പ്ര​വാ​സി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​വാ​ന്‍ നാ​വി​ക സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ സ​മു​ദ്ര​സേ​തു​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഐ​എ​ന്‍​എ​സ് ജ​ല​ശ്വ മാ​ല​ദ്വീ​പി​ലേ​ക്കു പോ​യ​ത്. ഐ​എ​ന്‍​എ​സ് മ​ഗ​റും മാ​ല​ദ്വീ​പി​ലേ​ക്കു പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. യു​എ​ഇ​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ക്കു​വാ​ൻ പു​റ​പ്പെ​ട്ടി​ട്ടു​ള്ള​ത് നാ​വി​ക​സേ​ന​യു​ടെ ഐ​എ​ന്‍​എ​സ് ശ്ര​ദു​ള്‍ ആ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K