06 May, 2020 11:25:04 AM


ഇതരസംസ്ഥാന തൊഴിലാളികളുമായി കേരളത്തിൽനിന്ന് ഇന്നു മൂന്നു ട്രെയിനുകള്‍



കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുവാന്‍ കേരളത്തിന് ഇന്നു മൂന്നു ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചു. കോഴിക്കോടു നിന്ന് ബിഹാറിലേക്കും മധ്യപ്രദേശിലേക്കുമാണ് ട്രെയിന്‍ പുറപ്പെടുന്നത്. പാലക്കാടു നിന്ന് ഒഡീഷയിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. അതേ സമയം കോട്ടയത്തു നിന്നുള്ള തൊഴിലാളികളുടെ ഇന്നത്തെ യാത്ര മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K