04 May, 2020 09:04:00 AM


പ്ര​വാ​സി​ക​ള്‍ ഈ ​ആ​ഴ്ച മു​ത​ൽ നാ​ട്ടി​ലെ​ത്തും; ആദ്യസംഘം മാല ദ്വീപില്‍നിന്നും കൊച്ചിയിലേക്ക്



ദില്ലി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ ഈ ​ആ​ഴ്ച മു​ത​ൽ നാ​ട്ടി​ലെ​ത്തി​ക്കും. മാ​ല​ദ്വീ​പി​ൽ​നി​ന്നാ​ണ് ആ​ദ്യ​സം​ഘ​ത്തെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. 200 പേ​രു​ടെ ആ​ദ്യ സം​ഘ​ത്തെ ഈ ​ആ​ഴ്ച ത​ന്നെ മാ​ലദ്വീ​പി​ൽ​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​ക്കും. ക​പ്പ​ല്‍ മാ​ര്‍​ഗ​മാ​ണ് ഇ​വ​രെ കൊ​ച്ചി​യി​ല്‍ എ​ത്തി​ക്കു​ക. ഇ​വ​ർ 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം.


ക​പ്പ​ല്‍ യാ​ത്ര​യു​ടെ പ​ണം ഈ​ടാ​ക്കാ​ന്‍ ത​ത്കാ​ല​ത്തേ​ക്ക് തീ​രു​മാ​നം ഇ​ല്ല. എ​ന്നാ​ല്‍ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന ചെ​ല​വ് പ്ര​വാ​സി​ക​ൾ വ​ഹി​ക്ക​ണം. 14 ദി​വ​സ​ത്തി​ന് ശേ​ഷം ഇ​വ​ര്‍ സ്വ​ന്തം സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നെ കു​റി​ച്ച് കേ​ര​ള സ​ര്‍​ക്കാ​രും കേ​ന്ദ്ര സ​ര്‍​ക്കാ​രും തീ​രു​മാ​നം എ​ടു​ക്കും എ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K