03 May, 2020 03:07:22 PM
ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്‍കുന്ന ശമ്പളം തന്‍റെ ഉപദേശികള്‍ക്കെല്ലാം കൂടി നല്‍കുന്നില്ല - മുഖ്യമന്ത്രി
തിരുവനന്തപുരം: സുരക്ഷയ്ക്കും ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കുമാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ മിക്ക സംസ്ഥാനങ്ങള്‍ക്കും ഹെലികോപ്റ്ററുകളോ വിമാനങ്ങളോ ഉണ്ട്. വ്യോമസേന വിമാനങ്ങളുള്ളപ്പോള്‍ തന്നെ സുരക്ഷയ്ക്ക് കേന്ദ്രവും വിമാനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്‍കുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്റെ മൊത്തം ഉപദേശികള്‍ക്കെല്ലാം കൂടി നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടിലാണ് ധൂർത്തെന്ന പ്രതിപക്ഷ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്. പുറത്തുനിന്ന് പണം നൽകി അഭിഭാഷകരെ കൊണ്ടുവരുന്നതിനേയും മുഖ്യമന്ത്രി ന്യായീകരിച്ചു. ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ കേസ് വരുമ്പോള്‍ ശരിയായ രീതിയില്‍ പ്രതിരോധിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. അതിനായി പ്രധാനപ്പെട്ട അഭിഭാഷകരെ തന്നെ നിയോഗിക്കേണ്ടി വരും. യുഡിഎഫ് ഗവണ്‍മെന്റും ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.