22 April, 2020 02:01:58 PM
ഇൻഡോർ സെൻട്രൽ ജയിലിലെ ആറ് തടവുപുള്ളികൾക്ക് കോവിഡ്
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ സെൻട്രൽ ജയിലിലെ ആറ് തടവുപുള്ളികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സെൻട്രൽ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ലക്ഷ്മൺ സിംഗ് ബദൗരിയയാണ് ഇക്കാര്യം അറിയിച്ചത്. ചന്ദൻ നഗറിൽ പൊലീസിനെതിരെ കല്ലെറിഞ്ഞ പ്രതികളിലാണ് പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ആറുപേരെയും എം ആർ ടി ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, അണുബാധയെ ഭയന്ന് 250 തടവുകാരെ താൽക്കാലിക ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.