19 April, 2020 12:38:26 PM
അന്യസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക ട്രെയിൻ: കേന്ദ്രം പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്യസംസ്ഥാനതൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ വേണമെന്ന ആവശ്യത്തിൽ കേന്ദ്രം പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലേക്ക് പോകാൻ കഴിയാത്തതിൽ തൊഴിലാളികൾ നിരാശയിലാണ്. നോൺസ്റ്റോപ്പ് ട്രെയിൻ വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് കേന്ദ്രം ഇതുവരെ ഒരു മറുപടി പോലും നൽകിയിട്ടില്ല. സംസ്ഥാനം കത്തയച്ചിട്ടും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.