19 April, 2020 08:09:08 AM
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീഴ്ച : ചൈന വലിയ വില നല്‍കേണ്ടിവരും - ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോവിഡ് ബാധിതരുടെ എണ്ണം സംബന്ധിച്ച് ബോധപൂർവമായ വീഴ്ചയാണ് വരുത്തിയതെങ്കിൽ ചൈന വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു.
ചൈന വസ്തുതാപരമായ കണക്കുകൾ പങ്കുവച്ചിരുന്നുവെങ്കിൽ നിരവധി രാജ്യങ്ങളിലൈ മരണ നിരക്ക് കുറഞ്ഞേനെ എന്നും ട്രംപ് വ്യക്തമാക്കി. വുഹാനിലെ വൈറസ് ലാബിന്റെ അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുകയാണ് അമേരിക്ക. അത് ലഭിച്ചതിനു ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.