19 April, 2020 08:06:37 AM
കോവിഡ് മരണം ലോകത്ത് 1,60,000 കടന്നു; അമേരിക്കയില്‍ മാത്രം 39,014 പേര്
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിച്ച് ലോകത്താകെ മരണമടഞ്ഞവരുടെ എണ്ണം 1,60,000 കടന്നു. ജോണ്‍ ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. 1,60,755 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. 23,30,937 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,96,537 പേർ ലോകത്താകമാനം രോഗമുക്തരായി.
അമേരിക്ക തന്നെയാണ് മരണ സംഖ്യയിലും രോഗവ്യാപനത്തോതിലുമെല്ലാം മുന്നിൽ. 7,38,830 പേർക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ അതിൽ 39,014 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,179 പേരാണ് അമേരിക്കയിൽ മരിച്ചത്.
സ്പെയിനിൽ 1,94,416 പേർക്കും ഇറ്റലിയിൽ 1,75,925 പേർക്കും ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ യഥാക്രമം 1,51,793 പേർക്കും 1,43,724പേർക്കുമാണ് ആഗോളതലത്തിൽ വൈറസ് ബാധ ഉണ്ടായിട്ടുള്ളത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.