18 April, 2020 10:03:38 AM
സാമ്പത്തികനഷ്ടം: നിയന്ത്രണങ്ങളോടെ ഓടില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍
തൃശൂർ: ലോക്ക്ഡൗണിൽ ഇളവുകൾ വന്നാലും സ്വകാര്യ ബസുകൾ സംസ്ഥാനത്ത് സർവീസ് നടത്തില്ല. നിയന്ത്രണങ്ങളോടെ സർവീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. യാത്രക്കാരെ കയറ്റുന്നതിലെ നിയന്ത്രണം വൻ സാന്പത്തിക നഷ്ടമുണ്ടാക്കും.
സർവീസ് നടത്തണമെങ്കിൽ സർക്കാർ സഹായം ലഭിക്കണം. തൊഴിലാളികളുടെ കൂലി സർക്കാർ കൊടുക്കണമെന്നും ബസ് ഉടമകൾ പറഞ്ഞു. കോട്ടയവും ഇടുക്കിയും ഉള്‍പ്പെടുന്ന ഗ്രീന്‍സോണില്‍ സ്വകാര്യവാഹനങ്ങള്‍ക്കും നഗരപ്രദേശങ്ങളിലെ ബസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകാമെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു.