18 April, 2020 01:55:15 AM
സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഏപ്രിൽ 20 വരെ തുടരും
തിരുവനന്തപുരം കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഏപ്രിൽ 20 വരെ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിൽ അത്യാവശ്യത്തിനുള്ള ജോലിക്കാർ മാത്രം എത്തിയാൽ മതിയെന്നായിരുന്നു നിർദേശം. ഒപ്പം മറ്റുചില നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തിയിരുന്നു.