28 March, 2020 08:51:57 AM
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൊറോണ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒമ്പത് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൊറോണ വൈറസ് (കോവിഡ്-19) സ്ഥിരീകരിച്ചു. മാതാപിതാക്കൾക്കും മൂന്ന് കുട്ടികൾക്കുമാണ് കൊറോണ പിടിപെട്ടത്. ഇതോടെ പശ്ചിമ ബംഗാളിൽ കൊറോണ ബാധിതരുടെ എണ്ണം 15 ആയി. മാതാവിന് 27 വയസും പിതാവിന് 45 വയസുമാണ് പ്രായം. ദമ്പതികളുടെ മറ്റ് രണ്ട് കുട്ടികൾക്ക് ആറും 11 ഉം വയസാണ് പ്രായം. അടുത്തിടെ യുകെയിൽനിന്നും വന്ന ആളുമായുള്ള സമ്പർക്കത്തിലൂടെ യുവതിക്ക് രോഗം വരുകയും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് പകരുകയുമായിരുന്നു.