21 March, 2020 02:16:50 PM


സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടി ഏറ്റുമാനൂരില്‍; പ്രവേശനം 60 പേര്‍ക്ക്



ഏറ്റുമാനൂര്‍: കേന്ദ്ര നൈപുണ്യ വികസന കോർപ്പറേഷനും കേരള അക്കാദമി  ഫോർ സ്കിൽ എക്സലൻസും കേരള സ്റ്റേറ്റ് റൂട്രോണിക്സും സംയുക്തമായി നടപ്പിലാക്കുന്ന പ്രധാനമന്ത്രി കൗശൽ വികാസ് യോജന പരിശീലന  പദ്ധതിയിലെ ഐടി  കോഓർഡിനേറ്റർ ഇൻ സ്കൂൾ എന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.


ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലുള്ള സ്കൂൾ ഓഫ് മാനേജ്‌മന്‍റ് സ്റ്റഡീസ് ആണ് പരിശീലനകേന്ദ്രം. 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. എല്ലാ വിഭാഗക്കാർക്കും പരിശീലനം പൂർണമായി സൗജന്യമായിരിക്കും. കാലാവധി മൂന്നുമാസം. തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ സഹായവും ഈ പദ്ധതിയിലൂടെ ലഭ്യമാണ്.


ആദ്യം അപേക്ഷിക്കുന്ന 60 പേർക്കാണ് അഡ്മിഷൻ  ലഭിക്കുന്നത്. മിനിമം യോഗ്യത എസ്എസ്എൽസിയും ഏതെങ്കിലും ഡിപ്ലോമയും. താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ റെജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ പേര്,  ഫോൺ നമ്പർ എന്നിവ 9447212510, 9495216118 എന്ന നമ്പറിലേക്ക് SMS  അയക്കുകയോ ചെയ്യുക. സംശയനിവാരണത്തിന് 8281908950, 9400409699, 94952 16118, 9447212510 എന്നീ നമ്പറുകളിലേക്കു വിളിക്കുക .


https://docs.google.com/forms/d/1OM-3M3SBIpcIeBqkCGazoEorU8w7ls-nG41grRgpX-M/viewform?edit_requested=true





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K